അനധികൃത സ്വത്തുസമ്പാദനം : മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ 1.60 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. സൂരജിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

ഇദ്ദേഹത്തിന്റെ പേരിൽ അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം സ്‌പെഷ്യൽ സെൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി കള്ളപ്പണ കേസ് എടുത്തതും അന്വേഷണം തുടങ്ങിയതും. അന്വേഷണത്തിന്റെ ഭാഗമായി 8 കോടി രൂപയുടെ സ്വത്തുകൾ ഇ ഡി നേരെത്തെയും കണ്ടുകെട്ടിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →