അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ റോഡിൽ നിലയുറപ്പിച്ച് കാട്ടാനകൾ

പാലക്കാട്: അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിൽ റോഡിൽ നിലയുറപ്പിച്ച് കാട്ടാനകൾ. മുള്ളി മഞ്ചൂർ റോഡിൽ ഒരു മണിക്കൂർ വാഹന ഗതാഗതം മുടങ്ങി. കോയമ്പത്തൂരിൽ നിന്ന് മഞ്ചൂരിലേക്ക് പോകുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് എത്തിയതോടെയാണ് കാട്ടാനകൾ വഴി മാറിയത്.

ഈ കാട്ടാനക്കൂട്ടത്തിലെ ഒരു കാട്ടാനയാണ് 2022 നവംബർ മാസം വിനോദ സഞ്ചാരികളുടെ കാറിന് നേരെ പാഞ്ഞടുത്തത്. കാറ് പുറകോട്ട് എടുത്തത് കാരണം വലിയ അപകടം ഒഴിവായി. ഈ കാട്ടാനക്കൂട്ടം മുള്ളി ഊട്ടി റോഡിൽ പതിവ് കാഴ്ച്ചയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →