അട്ടപ്പാടി ആദിവാസികളുടെ ഉയര്‍ന്ന ശിശുമരണ നിരക്ക് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: അട്ടപ്പാടി ട്രൈബല്‍ ബ്ലോക്കില്‍ ശിശുമരണനിരക്ക് തുടര്‍ച്ചയായി ഉയര്‍ന്നതിനെ കുറിച്ച് രാജ്യസഭാംഗവും ശിശുരോഗവിദഗ്ധനുമായ ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാള്‍. ഉന്നതതല മെഡിക്കല്‍ സംഘത്തെ ഉടന്‍ അയക്കണമെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബി.ജെ.പിയുടെ സഹചുമതലക്കാരനുമാണ് അദ്ദേഹം.

അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് 10 വര്‍ഷത്തിലേറെയായി തുടരുകയാണെന്ന് ഡോ. അഗര്‍വാള്‍ പറഞ്ഞു. മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 28 ഉപകേന്ദ്രങ്ങള്‍, 5 മൊെബെല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍, ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവയുമുണ്ടെങ്കിലും കുട്ടികള്‍ മരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുക്കാലി, താവളം, ജെല്ലിപ്പാറ, നെല്ലിപ്പതി, കോട്ടത്തറ, അഗളി, അട്ടപ്പാടി, ഷോളയൂര്‍ എന്നിവിടങ്ങളില്‍ താന്‍ നേരിട്ടെത്തി ആളുകളെ കണ്ടിട്ടുണ്ടെന്നും അങ്കണവാടി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്നും കമ്മ്യൂണിറ്റി കിച്ചണുകള്‍ അധികവും അടഞ്ഞുകിടക്കുകയാണെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികളുടെ പണം പോകുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →