കല്‍പ്പറ്റ: പിതാവിനോപ്പം നടന്നു പോകവേ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ചയാളും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാളും പോക്‌സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ മില്ല് റോഡ് തെങ്ങിന്‍തൊടി വീട്ടില്‍ നിഷാദ് ബാബുവും (38) സംഭവസ്ഥലത്തുവച്ച് നാട്ടുകാര്‍ പിടികൂടിയ ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വിദഗ്ധമായി ഓട്ടോയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോഡ്രൈവറായ പുത്തൂര്‍വയല്‍ മാങ്ങവയല്‍ കാരടി വീട്ടില്‍ അബുവുമാണ് (51) അറസ്റ്റിലായത്.ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരേ കല്‍പ്പറ്റ പോലീസ് കേസെടുത്തത്. ഒന്നാം പ്രതിയായ നിഷാദ് മുമ്പും ബലാത്സംഗം, മോഷണക്കുറ്റങ്ങളില്‍ ശിക്ഷയനുഭവിച്ചയാളാണ്. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
പോക്‌സോ കേസ്: രണ്ടു പേര്‍ അറസ്റ്റില്‍
