തമിഴ്‌നാട്: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ചെൈന്ന ചെപ്പോക്ക് എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍ (45) മന്ത്രിസഭയുടെ ഭാഗമാകും. ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. ഉദയനിധിയെ മന്ത്രിയാക്കാനുള്ള ശിപാര്‍ശ ലഭിച്ചതായി രാജ്ഭവന്‍ വൃത്തങ്ങളും അറിയിച്ചു. മന്ത്രിമാരായ ഐ. പെരിസ്വാമി, കെ.ആര്‍. പെരിയകറുപ്പന്‍,കെ. രാമചന്ദ്രന്‍, എം. മതിവേന്ദന്‍ എന്നിവരുടെ വകുപ്പുകളിലാകും മാറ്റമുണ്ടാകുക.കരുണാനിധിയുടെ മണ്ഡലമായിരുന്നു ചെപ്പോക്ക്-തിരുവെള്ളിക്കേണി. ഇവിടെനിന്നു ജയിച്ച ഉദയനിധിയെ ”ചിന്നവര്‍” എന്നാണ് ഡി.എം.കെ. അണികള്‍ വിളിക്കുന്നത്. രാവിലെ 9.30നാണു സത്യപ്രതിജ്ഞ. ചലച്ചിത്ര നിര്‍മാതാവെന്ന നിലയിലായിരുന്നു ഉദയനിധിയുടെ തുടക്കം. നടനെന്ന നിലയിലും തിളങ്ങി.



