തൃശൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി കവര്‍ച്ച: ഒരാള്‍ പിടിയില്‍

തൃശൂര്‍: പാമ്പൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍ . വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി അനുരാജ് (22) ആണ് വിയ്യൂര്‍ പോലീസിന്റെ പിടിയിലായത്. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്റെ സ്വര്‍ണ്ണവും പണവും മൊബൈലുമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. മലപ്പുറം കാളികാവ് സ്വദേശി പ്രണവ് എറണാകുളത്തേക്ക് പോകും വഴിയായിരുന്നു കവര്‍ച്ച. കാര്‍ പാമ്പൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം കാര്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും കാറില്‍ കയറി പ്രണവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. സ്വര്‍ണ്ണ മാലയും പഴ്സും മൊബൈല്‍ ഫോണും വാച്ചും സംഘം പിടിച്ചുവാങ്ങി.പാമ്പൂരിലെ വിജനമായ സ്ഥലത്തായിരുന്നു കവര്‍ച്ചയെന്നതിനാല്‍ സംഭവം ആരും അറിഞ്ഞില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →