25 ലക്ഷത്തോളം രൂപയുമായി യാത്രക്കാരന്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ പിടിയില്‍

കോഴിക്കോട് : ട്രെയിനില്‍ രേഖകകളില്ലാതെ 25 ലക്ഷത്തോളം രൂപയുമായി യാത്രക്കാരന്‍ ആര്‍പിഎഫ് പിടിയില്‍. നാഗര്‍ കോവില്‍ – മംഗലാപുരം ഏറനാട് എക്‌സ്പ്രസില്‍ എത്തിയ വേങ്ങര സ്വദേശി മുഹമ്മദില്‍ നിന്നാണ് കോഴിക്കോട് വെച്ച് പണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു. രേഖകള്‍ ഇല്ലാതെ യാത്രക്കാരന്‍ കൈവശം വെച്ച 25 ലക്ഷത്തോളം രൂപ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആര്‍പിഎഫ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →