സി.ആർ. ദാസ് രചിച്ച 101 കാക്ക കവിതകളുടെ പ്രകാശനം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നിർവഹിക്കുന്നു
മണ്ണുത്തി: സി.ആർ. ദാസ് രചിച്ച 101 കാക്ക കവിതകളുടെ പ്രകാശനം നടന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രകാശനം നിർവഹിച്ചു. ഡോ.കെ.ജി. വിശ്വനാഥൻ അധ്യക്ഷനായി. താര അതിയടത്ത് പുസ്തകം പരിചയപ്പെടുത്തി. ഡോ. ഷീല വിശ്വനാഥൻ, കോലഴി നാരായണൻ , ബാലകൃഷ്ണൻ അഞ്ചത്ത്, എം.എൻ. വിനയകുമാർ , പ്രേമപ്രസാദ്, വി. മുരളി, ഇ. നാരായണി, ഡോ. ജയരാജ്, ചന്ദ്രമോഹൻ , സി.ആർ. ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

