പോലീസ് സ്‌റ്റേഷന്‍ തകര്‍ക്കാന്‍ ആഹ്വാനം; യുവാവ് അറസ്റ്റില്‍

വടകര: വിഴിഞ്ഞം മോഡലില്‍ പോലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ക്കാന്‍ നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. മുക്കാളി സ്വദേശി ആശാരിന്റെവിട ഷംസുദ്ദീന്‍(46)നെയാണ് ചോമ്പാല പോലിസ് അറസ്റ്റ് ചെയ്തത്. അഴിയൂരില്‍ പെണ്‍കുട്ടി മയക്കുമരുന്നുകാരിയായ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ ചോമ്പാല പോലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ക്കാനായിരുന്നു പ്രതിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയുള്ള ആഹ്വാനം.
ശബ്ദസന്ദേശം ലഭിച്ചതിനെത്തുടര്‍ന്നു വടകര റൂറല്‍ എസ്.പി. കറപ്പസ്വാമിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നു മുപ്പതോളം പോലീസുകാര്‍ വ്യാഴാഴ്ച രാത്രി ചോമ്പാല പോലീസ് സ്‌റ്റേഷനു സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പോലീസും മയക്കുമരുന്നുമാഫിയയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണു പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നും ജനകീയ മാര്‍ച്ച് നടത്തി സ്‌റ്റേഷന്‍ അടിച്ചുതകര്‍ക്കണമെന്നും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →