എന്‍.ജെ.എ.സി. വിധിക്കെതിരേ രാജ്യസഭാ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെ (എന്‍.ജെ.എസി) റദ്ദാക്കിയ വിധിയെ പരാമര്‍ശിച്ച് സുപ്രീം കോടതിക്കെതിരേ ശക്തമായി ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമാണ് ചെയര്‍മാനെന്ന നിലയില്‍ ആദ്യമായി രാജ്യസഭയില്‍ എത്തിയ ധന്‍ഖറുടെ വിമര്‍ശന വര്‍ഷം.

പാര്‍ലമെന്ററി പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം എന്നാണ് സുപ്രീംകോടതി വിധിയെ ഉപരാഷ്ട്രപതി വിമര്‍ശിച്ചത്. ജനവിധി അവഗണിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനഹിതത്തിന്റെ സംരക്ഷകന്‍ എന്ന നിലയില്‍ പാര്‍ലമെന്റ് ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ ബാധ്യസ്ഥമാണ്. അത് ചെയ്യും എന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിക്കുന്ന കേന്ദ്രനടപടികള്‍ പ്രതിപക്ഷം ചര്‍ച്ചയാക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ പ്രസ്താവമെന്നതും ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →