മാനന്തവാടി: കണിയാരത്ത് ദുരൂഹ സാഹചര്യത്തില്‍ കാര്‍ കത്തിയമര്‍ന്ന് ഒരാള്‍ മരിച്ചു. കണ്ണൂര്‍ കേളകം മഹാറാണി ടെക്‌സ്റ്റയില്‍ ഉടമ നാട്ടുനിലത്ത് മാത്യു എന്ന മാതാച്ചനാണ് മരിച്ചത്. തിങ്കളാഴ്ച (5.12.2022) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കണിയാരം ഫാദര്‍ ജി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ പള്ളിവക റബര്‍ത്തോട്ടത്തിന്റെ റോഡരികില്‍ കാറിന് തീപിടിച്ചത് നാട്ടുകാര്‍ കാണുന്നത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തിയപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ച സെലേരിയോ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി ഡിവൈ.എസ്.പി.: എ.പി. ചന്ദ്രന്‍, മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ദൂരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ദുരൂഹ സാഹചര്യത്തില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു
