ലാലുപ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത മകള്‍, ശസ്ത്രക്രിയ പൂര്‍ത്തിയായി

പട്‌ന: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രകിയയ്ക്കു ശേഷം രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും മകള്‍ രോഹിണി ആചാര്യയും സുഖമായിരുക്കുന്നെന്ന് തേജസ്വി യാദവ്. സിംഗപ്പൂരിലെ ശസ്ത്രക്രിയ പൂര്‍ത്തിയായി.പിതാവിനെയും അദ്ദേഹത്തിനു വൃക്ക ദാനം ചെയ്ത രോഹിണിയെയും ഓപ്പറേഷന്‍ തീയറ്ററില്‍നിന്ന് ഐ.സി.യുവിലേക്കു മാറ്റി. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കു നന്ദി അറിയിക്കുന്നതായും തേജസ്വിയുടെ ട്വീറ്റ്.

ദിവസങ്ങളായി രോഗശയ്യയിലായ പിതാവിനൊപ്പമായിരുന്നു ബിഹാര്‍ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ്. തേജസ്വിയുടെ മൂത്ത സഹോദരിയാണ് രോഹിണി. ശസ്ത്രക്രിയയ്ക്കു മുമ്പ് പിതാവുമൊത്തുള്ള ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് താന്‍ റോക്ക് ആന്‍ഡ് റോളിന് ഒരുങ്ങുന്നെന്ന് രോഹിണി പറഞ്ഞിരുന്നു.തനിക്ക് ഭാഗ്യം നേരാനും ആര്‍.ജെ.ഡി ദേശീയ അധ്യക്ഷ കൂടിയായ രോഹിണി അനുയായികളോട് അഭ്യര്‍ഥിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം