ഉജ്ജയിന്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന നടന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് നടി സ്വര ഭാസ്‌കര്‍. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള സ്വര ഭാസ്‌കറിന്റെ ചിത്രം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു.ചലച്ചിത്ര താരങ്ങളായ അമോല്‍ പലേക്കര്‍, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെന്‍, സുശാന്ത് സിങ്, മോന അംബേഗോങ്കര്‍, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങിയവര്‍ നേരത്തെ യാത്രയില്‍ പങ്കെടുത്തിരുന്നു. ഹോളിവുഡ് താരം ജോണ്‍ കുസാക്കും കാല്‍നടയാത്രയ്ക്ക് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ രാവിലെ ഉജ്ജയിനില്‍ നിന്നു പുനരാരംഭിച്ച യാത്ര മധ്യപ്രദേശിലെ അഗര്‍ മാള്‍വയിലേക്ക് പോയി. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷമാണ്. മധ്യപ്രദേശില്‍ നിന്നു നാലിന് യാത്ര രാജസ്ഥാനില്‍ പ്രവേശിക്കും.