പ്രഷർ കുക്കർ ബോംബ് സ്ഫോടനക്കേസിന്റെ അന്വേഷണം എൻ.ഐ.എ യ്ക്ക്

ന്യൂഡൽഹി: മംഗളൂരു സ്ഫോടനക്കേസിന്റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. 2022 നവംബർ 19ന് ഓട്ടോറിക്ഷയിൽ നടന്ന സ്‌ഫോടനത്തിൽ പ്രഷർ കുക്കർ ബോംബുമായി യാത്ര ചെയ്ത മുഹമ്മദ് ഷരീഖിനും ഓട്ടോ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

കർണ്ണാടക പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ശേഷം മംഗളൂരുവിലെ ആശുപത്രിയിലെത്തിയ എൻ.ഐ.എ സംഘം ഡോക്ടർമാരുടെ അനുമതിയോടെ കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷരീഖിനെ ചോദ്യം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →