ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

കോട്ടയം: ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. നടക്കാനുള്ള പ്രയാസവും മാറി. യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, ബെന്നി ബെഹ്‌നാന്‍ എം.പി. എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ആരോഗ്യനില ഏറെ മെച്ചപ്പെട്ടുവെന്നും സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →