ഇയു രാജ്യങ്ങളിലെ വിമാനത്തിലും ഇനി 5ജി

ബെര്‍ലിന്‍: വിമാനങ്ങളില്‍ 5ജി സേവനമൊരുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. വിമാനയാത്രികര്‍ക്ക് ഇഷ്ടംപോലെ ഫോണ്‍വിളിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഇതുവഴി അവസരമൊരുങ്ങും.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലേക്കും പുറത്തേക്കും പറക്കുന്ന എയര്‍ലൈനുകള്‍ക്ക് അവരുടെ വിമാനങ്ങളില്‍ 5ജി സേവനം നല്‍കാനാണ് നീക്കം. പിക്കോ-സെല്‍ എന്ന പ്രത്യേക നെറ്റ്വര്‍ക്ക് ഉപകരണം വഴിയാണ് വിമാനത്തില്‍ 5ജി സേവനം ലഭ്യമാക്കുക. പിക്കോ-സെല്‍ ഉപയോഗിച്ചാണ് വിമാനത്തിനുള്ളിലെ നെറ്റ്വര്‍ക്കിനെ ഉപഗ്രഹം വഴി ഭൂമിയുമായി ബന്ധിപ്പിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

അതേസമയം, മൊെബെല്‍ വയര്‍ലെസ് ഫ്രീക്വന്‍സികള്‍ വഴിവോയ്സ്, ഡാറ്റ സേവനങ്ങള്‍ അനുവദിക്കുന്നതിനുള്ള പദ്ധതി 2020-ല്‍ യു.എസ്. ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ പിന്‍വലിച്ചിരുന്നു. സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി വിമാന െപെലറ്റുമാരില്‍നിന്നും അറ്റന്‍ഡന്റുമാരില്‍നിന്നും ഉയര്‍ന്ന ശക്തമായ എതിര്‍പ്പ് പരിഗണിച്ചായിരുന്നു തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →