മംഗളൂരു: മംഗളൂരു സ്ഫോടനുമായി ബന്ധപ്പെട്ട 18 ഇടങ്ങളിൽ റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരൻ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളിൽ ഉൾപ്പെടെയാണ് പോലീസും, എൻ ഐ എ യും പരിശോധന നടത്തുന്നത്. 22/11/22 ചൊവ്വാഴ്ച രാത്രി ശിവമോഗയിലെ തീർത്ഥഹള്ളിയിൽ റെയ്ഡ് നടന്നിരുന്നു. പരിശോധനയിൽ സ്ഫോടനവസ്തുക്കൾ ഉൾപ്പെടെ കണ്ടെടുത്തിരുന്നു.
സ്ഫോടനത്തിൽ പരിക്കേറ്റ ഷരീഖ് നിലവിൽ ഫാദർമുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ സുരക്ഷ വർധിപ്പിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആഭ്യന്തരമന്ത്രിയും, സംസ്ഥാന പോലീസ് മേധാവി പ്രവീൺസൂദും 23/11/22 ബുധനാഴ്ച സ്ഫോടന സ്ഥലം സന്ദർശിക്കും.
അതേസമയം മംഗളൂരു സ്ഫോടനത്തിന്റെ പിന്നിൽ ചികിത്സയിൽ കഴിയുന്ന ഷരീഖാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഐസിസിൽ നിർമ്മാണം പഠിച്ചിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബോംബ് നിർമാണത്തിൽ വേണ്ടത്ര പ്രാവീണ്യമില്ലാത്തതിനാലാണ് കുക്കർ ബോംബിന്റെ വീര്യം കുറഞ്ഞതെന്നും പോലീസ് പറഞ്ഞിരുന്നു. സ്ഫോടനം നടന്ന 2022 നവംബർ 19ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മംഗളൂരുവിൽ ഉണ്ടായിരുന്നു.

