യു.എസില്‍ എല്‍.ജി.ബി.ടി.ക്യു. നൈറ്റ് ക്ലബില്‍ വെടിവയ്പ്: അഞ്ച് മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നൈറ്റ് ക്ലബ് വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്ക്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍. കൊളറാഡോ സ്പ്രിങ്സിലെ ക്ലബ് ക്യുെനെറ്റ്ക്ലബിലാണ് ആക്രമണമുണ്ടായത്. എല്‍.ജി.ബി.ടി.ക്യു. വിഭാഗക്കാര്‍ക്കുള്ള ക്ലബാണിത്. അര്‍ധരാത്രിയോടെയാണ് ക്ലബില്‍ വെടിവയ്പ്പുണ്ടായെന്ന വിവരം പോലീസിനു ലഭിച്ചത്. സ്ഥലത്തെത്തിയതിനു പിന്നാലെ പ്രതിയെന്നു കരുതുന്നയാളെ പരുക്കുകളോടെ കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →