മലേഷ്യന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

ക്വലാലംപുര്‍: മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു വന്‍ തിരിച്ചടി. പക്ഷേ, ഒരു കക്ഷിക്കും ഭൂരിപക്ഷം ഉറപ്പിക്കാനായില്ല. ഇസ്മയില്‍ സാബ്രി യാക്കൂബ് നയിച്ച ഭരണകക്ഷി 178 സീറ്റിലാണ് മത്സരിച്ചത്. 30 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. മുതിര്‍ന്ന നേതാവ് മഹാതിര്‍ മുഹമ്മദി(97)നും പാര്‍ലമെന്റിലെത്താനായില്ല. 53 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന്റെ ആദ്യപരാജയമാണിത്. അന്‍വര്‍ ഇബ്രാഹിം നയിക്കുന്ന പ്രതിപക്ഷ സഖ്യം വലിയ കക്ഷിയാകുമെന്നാണ് സുചന.

Share
അഭിപ്രായം എഴുതാം