ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇലോണ്‍ മസ്‌ക്

ന്യൂഡല്‍ഹി: ആഴ്ചകള്‍ക്കു മുമ്പ് പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ട ട്വിറ്ററില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി പുതിയ ഉടമ ഇലോണ്‍ മസ്‌ക്. കടുത്ത നിബന്ധനകളോടെ ജോലിയില്‍ തുടരുക അല്ലെങ്കില്‍ പിരിഞ്ഞുപോകുക എന്ന മസ്‌കിന്റെ നയം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചുതുടങ്ങി. അന്ത്യശാസനത്തേത്തുടര്‍ന്ന് ഏകദേശം 1200 ജീവനക്കാര്‍ രാജിവച്ചതോടെ ട്വിറ്ററിന്റെ ഒട്ടേറെ ഓഫീസുകള്‍ പ്രവര്‍ത്തനരഹിതമായി.

പുതിയ പിരിച്ചുവിടല്‍ ഉത്തരവ് ഇന്നുണ്ടായേക്കുമെന്നു ബിസിനസ് മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ലോകകോടീശ്വരന്‍മാരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌ക് ഒരുമാസം മുമ്പ് ട്വിറ്ററിനെ ഏറ്റെടുത്തതിനു പിന്നാലെ ലക്ഷ്യമിട്ടതു മാര്‍ക്കറ്റിങ്, പാര്‍ട്ട്ണര്‍ഷിപ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ്. കൂട്ടപ്പിരിച്ചുവിടലിനു കൂട്ടുനില്‍ക്കാത്ത മാര്‍ക്കറ്റിങ്/സെയില്‍സ് വിഭാഗം മേധാവി റോബിന്‍ വീലര്‍, പാര്‍ട്ട്ണര്‍ഷിപ് വിഭാഗം െകെകാര്യം ചെയ്തിരുന്ന മാഗി സുനിവിക് എന്നിവരെ മസ്‌ക് പുറത്താക്കുകയും ചെയ്തു. നിലവില്‍ ഇതേ വിഭാഗങ്ങളില്‍നിന്നു കൂടുതല്‍പ്പേരെ പിരിച്ചുവിടാനാണു നീക്കം. മസ്‌ക് സാരഥ്യമേറ്റതിനു പിന്നാലെ, ട്വിറ്ററിലെ 7500 ജീവനക്കാരില്‍ പകുതിപ്പേരെയും പിരിച്ചുവിട്ടിരുന്നു. വര്‍ക്ക് ഫ്രം ഹോം സമ്പ്രദായവും അവസാനിപ്പിച്ചു. മസ്‌കിന്റെ നയങ്ങള്‍ പരസ്യദാതാക്കളെയും ട്വിറ്ററില്‍ നിന്ന് അകറ്റിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →