കൊച്ചി: കൊച്ചിയിലെ ഓടകള്‍ രണ്ടാഴ്ചക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി. കുട്ടി ഓടയില്‍ വീണ വിഷയം പരിഗണിച്ചാണ് ഉത്തരവ്. സംഭവത്തില്‍ കോര്‍പ്പറേഷന് വീഴ്ച പറ്റിയെന്ന് കോടതി പറഞ്ഞു. ബാരിക്കേഡുകള്‍ വച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. കുട്ടികള്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് കൊച്ചിയില്‍. കലക്ടറുടെ മേല്‍നോട്ടം എല്ലാത്തിലും വേണമെന്നും കോടതി നിര്‍ദേശിച്ചു. ഹരജി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. കുട്ടി ഓടയില്‍ വീഴാനിടയായതില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുല്‍ ഖാദര്‍ കോടതിയില്‍ മാപ്പ് പറഞ്ഞു. ഒറ്റപ്പെട്ട സംഭവമാണ് ഉണ്ടായതെന്ന് കോര്‍പ്പറേഷന്‍ പ്രതികരിച്ചു.
കൊച്ചിയിലെ ഓടകള്‍ രണ്ടാഴ്ചക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി
