കൊച്ചി: ശബരിമല തിരുവാഭരണക്കേസ് പരിഗണിക്കുന്നതു സുപ്രീം കോടതി വീണ്ടും മാറ്റി. ഇനി നവംബർ 22 ന് പരിഗണിക്കും. 17/11/2022 കേള്‍ക്കാമെന്ന് സുപ്രീം കോടതി അറിയിച്ചതാണെങ്കിലും മറ്റു കേസുകളില്‍ വാദം വൈകിയതിനാല്‍ എടുത്തില്ല. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്. സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകമാണ് തിരുവാഭരണക്കേസ്. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റംഗങ്ങളുമാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ്. രവീന്ദ്ര ഭട്ട് എന്നിവരാണ് കേസ് പരിഗണിക്കുക.
തിരുവാഭരണക്കേസ് വീണ്ടും മാറ്റി: ഇനി നവംബർ 22 ന്
