ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം

വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. വെല്ലിങ്ടണിലെ സ്‌കൈ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതലാണു മത്സരം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെങ്കിലും മത്സരത്തിനിടെ മഴയുണ്ടാകില്ലെന്നാണു കാലാവസ്ഥാ റിപ്പോര്‍ട്ട്.

ഇന്ത്യയും ന്യൂസിലന്‍ഡും ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ തോറ്റു മടങ്ങിയവരാണ്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി തുടങ്ങിയ മുതിര്‍ന്ന താരങ്ങളില്ലാതെയാണു ടീം ഇന്ത്യ കളിക്കുന്നത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണ്‍ ടീമിലുണ്ട്.

സാധ്യതാ ടീം: ഇന്ത്യ- ഇഷാന്‍ കിഷന്‍, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍/ സഞ്ജു സാംസണ്‍/ ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ (നായകന്‍), വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍/ഉമ്രാന്‍ മാലിക്ക്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചാഹാല്‍.

സാധ്യതാ ടീം: ന്യൂസിലന്‍ഡ്- ഫിന്‍ അലന്‍, ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍ (നായകന്‍), െന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ആഡം മില്‍നെ, ലൂകി ഫെര്‍ഗുസണ്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →