സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും; പ്രിയാ വർ​ഗീസ് നിയമനവും ചർച്ചയാകും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 18/11/2022 വെള്ളിയാഴ്ച ചേരും. ഗവർണർക്കെതിരെയായ രണ്ടാം ഘട്ട പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നൽകും. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ യുഡിഎഫിൽ ഉണ്ടാക്കിയ ഭിന്നതയും സിപിഐഎം ചർച്ച ചെയ്യും. പ്രിയാ വർ​ഗീസ് നിയമനവും ചർച്ചയാകും.

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കിയതും തിരിച്ചടിയായിട്ടുണ്ട്. ഇതെല്ലാം ഇന്നത്തെ യോ​ഗത്തിൽ ചർച്ച ചെയ്തേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →