തിരുവനന്തപുരം : ഗവർണർക്കെതിരെ സർക്കാരിന്റെ തുടർ നീക്കങ്ങളുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കും. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാൻ നിയമസഭ വിളിച്ച് ചേർക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും.2022 ഡിസംബർ ആദ്യവാരം മുതൽ 15 വരെ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാനാണ് ആലോചന
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാൻ നിയമസഭ സമ്മേളനം വിളിക്കാൻ ആലോചന
