പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗം: റിലീസ് തീയതി പുറത്ത്

ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകര്‍ കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽ വൻ 2 (പിഎസ് 2 ). ഈ ചിത്രം ഏപ്രില്‍ 28ന് തിയറ്ററുകളില്‍ എത്തുമെന്നാണ് സിനിമാ പ്രവര്‍ത്തകന്‍ രമേഷ് ബാല ട്വിറ്ററിലൂടെ അറിയിച്ചത്.

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന് സമ്മിശ്ര പ്രതികരണമാണ് ബോക്സ് ഓഫീസില്‍ ലഭിച്ചത്. എന്നാല്‍ ആദ്യ 4 ദിവസം കൊണ്ട് ചിത്രം ലോകമെമ്പാടുമായി 250 കോടി നേടി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബര്‍ 30നായിരുന്നു റിലീസിനെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →