ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്രവയ്ക്കാനുള്ള ഉത്തരവിന്റെ കാലാവധി സുപ്രീംകോടതി നീട്ടി.
അനിശ്ചിത കാലത്തേക്കാണ് നീട്ടിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ കേസില്‍ മറ്റ് ഉത്തരവുകള്‍ വരുന്നത് വരെ പള്ളിയില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗം സംരക്ഷിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. ഹിന്ദു-മുസ്ലീം സംഘടനകള്‍ നിലവിലുള്ള സാഹചര്യം അംഗീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സംരക്ഷണം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സംഘടനകളുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

