‘ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല’ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: ചാൻസലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർവകലാശാലകളെ കമ്മ്യൂണിസ്റ്റുവത്കരിക്കാനുളള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും സർക്കാരും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്‌ത തെറ്റിനുള്ള പരിഹാരമല്ല ചാൻസലറെ മാറ്റലെന്നും സതീശൻ പറഞ്ഞു. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റിയാൽ എ.കെ.ജി സെന്ററിൽ ഇരുന്ന് വൈസ് ചാൻസലർമാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും. സുപ്രീം കോടതി വിധി മറികടക്കാനാണ് ധൃതിപ്പെട്ട് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്.

ബംഗാളിൽ ചെയ്തതുപോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുളളവരെ വി.സിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമം. ഗവർണർ സംഘപരിവാറുകാരെ വി.സിമാരായി നിയമിക്കുമെന്ന ഭയംപോലെ സർക്കാരും കമ്മ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോയെന്ന് പ്രതിപക്ഷം ഭയക്കുന്നു. ഗവർണർ ചാൻസലർ പദവിയിൽ തുടരണമെന്ന് പറഞ്ഞ് നേരത്തെ മുഖ്യമന്ത്രി നൽകിയ നാലാമത്തെ കത്ത് കണ്ടാൽ അപമാനഭാരത്താൽ തല കുനിക്കേണ്ടി വരും. ഗവർണറും സർക്കാരും കൂടിയാണ് എല്ലാ നിയമനങ്ങളും നടത്തിയത്. ഗവർണർക്ക് നാല് കത്തുകളെഴുതിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തെ സംഘപരിവാർ വിരുദ്ധത പഠിപ്പിക്കാൻ വരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →