സജി ചെറിയാനെ എം.എല്‍.എ. സ്ഥാനത്തുനിന്നു പുറത്താക്കണം: കെ. സുരേന്ദ്രന്‍

കൊച്ചി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ആക്ഷേപിച്ച സജി ചെറിയാനെ എം.എല്‍.എ. സ്ഥാനത്തു നിന്നു മാറ്റി നിര്‍ത്തണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. എറണാകുളം ജില്ലാ അധ്യക്ഷനായി അഡ്വ.കെ.എസ്. ഷൈജു സ്ഥാനമേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനമൂലം മന്ത്രി സ്ഥാനം നഷ്ടമായ സജി ചെറിയാനെതിരേ ദളിത് വനിതക്കെതിരേയുള്ള ആക്ഷേപത്തിന്റെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും സി.പി.എം. നേതൃത്വവും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി.ഡി.സതീശനും കെ.സുധാകരനും നേതൃത്വം നല്‍കുന്ന പ്രതിപക്ഷം തീര്‍ത്തും അപ്രസക്തമായിരിക്കുകയാണ്. പിണറായിയോടൊപ്പം ചേര്‍ന്നു ഗവര്‍ണറെ ആക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഭരണകക്ഷിയുടെ സാമന്തന്മാരായി ഔദ്യോഗിക പ്രതിപക്ഷം മാറിയതായും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →