ന്യൂഡൽഹി: ഛത്തീസ്ഗഢിലെ കല്‍ക്കരി അഴിമതിയുമായിബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഹൈദരാബാദിലും കരിംനഗറിലും റെയ്ഡ് നടത്തുന്നു. ഛത്തീസ്ഗഢിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍ എന്നിവരുമായി ബന്ധപ്പെട്ട 40 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 4 കോടി രൂപയും കോടികളുടെ വിലപിടിപ്പുള്ള വസ്തുക്കളും സുപ്രധാന രേഖകളും ഇഡി 2022 ഒക്ടോബർ മാസം കണ്ടെടുത്തിരുന്നു.
സംസ്ഥാനത്ത് ഓരോ കല്‍ക്കരി നീക്കത്തിനും ചിലര്‍ ടണ്ണിന് 25 രൂപ വീതം അനധികൃത കമ്മീഷനായി പിരിച്ചെടുത്തിരുന്നതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ബാദല്‍ മക്കാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സൂര്യകാന്ത് തിവാരിയുടെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷന്‍ എടുത്തതെന്ന് ഇഡി പറഞ്ഞു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ശരാശരി 500 കോടി രൂപ സമാഹരിച്ചതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു.