ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് നവംബര്‍ 14 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 2022-23 ല്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി (ജി.എന്‍.എം) കോഴ്‌സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടം അലോട്ട്‌മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടം അലോട്ട്‌മെന്റിനുശേഷം ഒഴിവുണ്ടായ ആറ് സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നവംബര്‍ 14ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ (മെഡിക്കല്‍ കോളേജ്. പി.ഒ, തിരുവനന്തപുരം) വച്ച് നടത്തും.തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ എസ്.സി വിഭാഗം ആണ്‍കുട്ടികളുടെ ഒരു ഒഴിവ്, എസ്.സി വിഭാഗം പെണ്‍കുട്ടികളുടെ രണ്ട് ഒഴിവ്, കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ എസ്.ടി വിഭാഗം ആണ്‍കുട്ടികളുടെ രണ്ട് ഒഴിവ്, എസ്.ടി വിഭാഗം പെണ്‍കുട്ടികളുടെ ഒരു ഒഴിവ് എന്നിവ അന്നേ ദിവസം നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ നികത്തുന്നതായിരിക്കും.വിജ്ഞാപനത്തില്‍ നിശ്ചയിച്ചിരിക്കുന്ന പ്രകാരം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →