ഗുരുതര രോഗം ബാധിച്ചവര്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം

തിരുവനന്തപുരം; ഗുരുതര രോഗം ബാധിച്ചവര്‍, കിടപ്പ് രോഗികള്‍, നിത്യ രോഗികള്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. രോഗ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതിന് പ്രത്യേക സമയ പരിധിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →