വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

വാഴക്കാട്(മലപ്പുറം): വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും എന്‍.എസ്.എസ്. (നാഷണല്‍ സര്‍വീസ് സ്‌കീം)ന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ മലപ്പുറം വാഴയൂര്‍ ആക്കോട് സ്വദേശി നസീറിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി വാഴയൂര്‍ പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കൂടിയാണ്. നസീര്‍ വിദ്യാര്‍ഥിനിയെ എന്‍.എസ്.എസ്. പ്രോഗ്രാം ഉണ്ട് എന്നു പറഞ്ഞു സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയും സ്‌കൂളില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ പ്രതി ഒളിവില്‍ കഴിയുന്നതിനിടെ 07/11/2022 കക്കോവില്‍ നിന്നാണ് അറസ്റ്റിലായത്. വാഴക്കാട് എസ്.ഐ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →