സൂറിച്ച്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമമായി. കഴിഞ്ഞ സീസണലെ ഫൈനലിന്റെ ആവര്‍ത്തനമായി ലിവര്‍പൂള്‍ റയാല്‍ മാഡ്രിഡ് പോരാട്ടമുണ്ടാകും.റയാല്‍ ലിവര്‍പൂളിനെ 1-0 ത്തിനു തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. അതിനു മൂന്ന് വര്‍ഷം മുമ്പും ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. പാരീസ് സെയിന്റ് ജെര്‍മെയ്നും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള പോരാട്ടവും ശ്രദ്ധിക്കപ്പെടും. ലയണല്‍ മെസി ഒരു ഇടവേളയ്ക്കു ശേഷമാണു ബയേണിനെ നേരിടുന്നത്. ചെല്‍സിക്ക് ബൊറൂസിയ ഡോര്‍ട്മുണ്ട് ആണ് എതിരാളി. എ.സി. മിലാന് പ്രീക്വാര്‍ട്ടറിലെ എതിരാളി ടോട്ടന്‍ഹാം ഹോട്ട്സ്പറാണ്. ഇന്റര്‍ മിലാന്‍ എഫ്.സി.പോര്‍ട്ടോയെ നേരിടും.ക്ലബ് ബ്രൂഗ് ബെനഫികയെയും ഐന്ത്രാഷ് ഫ്രാങ്ക്ഫര്‍ട്ട് നാപോളിയെയും നേരിടും. പ്രീ ക്വാര്‍ട്ടര്‍ ഒന്നാംപാദ മത്സരങ്ങള്‍ ഫെബ്രുവരി 14,15,21, 22 തീയതികളിലും രണ്ടാംപാദം മാര്‍ച്ച് ഏഴ്, എട്ട് 14, 15 തീയതികളിലും നടക്കും. ജൂണ്‍ 10 നു തുര്‍ക്കിയിലെ ഇസ്താംബൂളിലാണു ഫൈനല്‍.
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂളിനെ നേരിടാന്‍ റയാല്‍
