പുരാരേഖാവകുപ്പിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വകുപ്പുമന്ത്രിയുടെ ഇടപെടൽ

തിരുവനന്തപുരം: . കോഴിക്കോട് മേഖലാ ഓഫീസിന്റെ കുന്ദമംഗലം സബ്സെന്റർ, ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റർ എന്നിവിടങ്ങളിൽ നിയമിക്കേണ്ടവരുടെ പേരടക്കം നിർദേശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

കുന്ദമംഗലം സബ്സെന്ററിൽ ഓഫീസ് അറ്റൻഡന്റ്, ലാസ്‌കർ എന്നീ തസ്തികകളിലും ഇടുക്കിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികകളിലും ഇതനുസരിച്ച് നിയമനനിർദേശവും വകുപ്പ് പുറപ്പെടുവിച്ചു. മൂന്നുപേരുടെയും നിയമനങ്ങൾ സുതാര്യമായും ധനവകുപ്പ് നിബന്ധനപാലിച്ചും നടത്തണമെന്ന ഉദ്യോഗസ്ഥനിർദേശങ്ങൾ മറികടന്നാണ് മന്ത്രിയുടെ ഇടപെടൽ. നിയമനം നടത്തുന്നതിന് ഡയറക്ടർക്ക് അനുമതി നൽകാൻ 2022 എപ്രിൽ രണ്ടിന് മന്ത്രി ഇ-ഫയൽവഴി ഉത്തരവിടുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ വിവിധ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുള്ള 25 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുള്ളതുമായ ശാശ്വതമൂല്യമുള്ള രേഖകൾ മാറ്റിസൂക്ഷിക്കുന്നതിനാണ് കുന്ദമംഗലം സബ്സെന്റർ ഈ വർഷം മാർച്ചിൽ പ്രവർത്തനം തുടങ്ങാൻ പുരാരേഖാവകുപ്പ് തീരുമാനിച്ചത്. ഇടുക്കിയിലും ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വനിതയെ നിയമിക്കണമെന്ന ആവശ്യവും അംഗീകരിച്ച് ഉത്തരവിന് മന്ത്രി നിർദേശിച്ചു. എന്തുയോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇവരെ പരിഗണിച്ചതെന്ന് ഫയലുകളിൽ വ്യക്തമല്ല. ഫയലുകൾ പരിശോധിച്ച ശേഷമേ പ്രതികരിക്കാനാകൂവെന്ന് പുരാരേഖാവകുപ്പ് ഡയറക്ടർ മാധ്യമങ്ങളോട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →