റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

45 കാരിയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

November 8, 2022 - 9:33 am

കാസർകോട്: കാഞ്ഞങ്ങാടിന് സമീപം ആവിക്കരയിൽ സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. 45 വയസുള്ള രമയാണ് മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശ നിലയിൽ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രമ തനിക്ക് വിഷം നൽകിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശ് മൊഴി നൽകിയത്. വയനാട് സ്വദേശിയായ ജയപ്രകാശ് ഹോട്ടൽ തൊഴിലാളിയാണ്. ദീർഘനാളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

മുടി കൊഴിയുന്നതിന് പരിഹാരം കാണാനായി മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതിൽ നിരാശനായ മറ്റൊരു യുവാവ് ആത്മഹത്യ ചെയ്തെന്ന വാർത്തയും പുറത്തുവന്നു. കോഴിക്കോടാണ് സംഭവം. നോർത്ത് കന്നൂർ സ്വദേശിയായ പ്രശാന്താണ് കഴിഞ്ഞ മാസം തൂങ്ങി മരിച്ചത്. പുറത്തിറങ്ങാൻ പോലു കഴിയുന്നില്ലെന്നും മരണത്തിന് ഉത്തരവാദി ഡോക്ടറാണെന്നും ആരോപിക്കുന്ന ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും ഇത് പൊലീസിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അന്വേഷണം അലസമട്ടിലാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

മുടി കൊഴിയുന്നതിൽ മനോവിഷമത്തിലായിരുന്നു പ്രശാന്തുണ്ടായിരുന്നത്. ആത്മഹത്യാ കുറിപ്പിലെ ആരോപണം അനുസരിച്ച് 2014 മുതൽ കോഴിക്കോടുള്ള ക്ലിനിക്കിൽ നിന്ന് മുടി കൊഴിച്ചിലിന് മരുന്ന് കഴിക്കുന്നുണ്ട്. എന്നാൽ മരുന്ന് കഴിക്കാൻ തുടങ്ങിയതിന് പിന്നാലെ പുരികവും മൂക്കിലെ രോമവും ശരീര ഭാഗങ്ങളിലെ രോമവും വരെ പൊഴിയാൻ തുടങ്ങി. ശരിയാകുമെന്ന പ്രതീക്ഷയിൽ ഡോക്ടറെ കണ്ട് വീണ്ടും മരുന്ന് കഴിച്ചും ഫലം ഉണ്ടായില്ല. ഇത്തരത്തിൽ 2020 വരെ കോഴിക്കോട്ടെ ഡോക്ടറിൽ നിന്ന് മരുന്ന് കഴിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പ്രശാന്ത് ആരോപിക്കുന്നു.

യുവാവിൻറെ ആത്മഹത്യയ്ക്ക് പിന്നാലെ അത്തോളി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഒക്ടോബർ ഒന്നിനാണ് പ്രശാന്ത് വീട്ടിൽ തൂങ്ങി മരിച്ചത്. പ്രശാന്തിൻറെ പോക്കറ്റിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *