മെല്‍ബണ്‍: ഒരു കലണ്ടര്‍ വര്‍ഷം രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ 1000 റണ്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സൂര്യകുമാര്‍ യാദവ് കുറിച്ചു. 28 ഇന്നിങ്സുകളിലായാണു സൂര്യ ആയിരം കടന്നത്. താരത്തിന്റെ ആകെ നേട്ടം 1020 റണ്ണായി.ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റുള്ള (193.96) താരവും സൂര്യകുമാറാണ്. കലണ്ടര്‍ വര്‍ഷം ആയിരം റണ്ണെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരവും സൂര്യയാണ്. പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ 2021 ല്‍ 26 ഇന്നിങ്സുകളിലായി 1326 റണ്ണെടുത്തു സൂര്യയുടെ മുന്‍ഗാമിയായി.