അഞ്ചരക്കണ്ടി പുഴയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം 2022-25’ പദ്ധതി നിർവഹണത്തിനായി പ്രൊജക്ട് കോ ഓർഡിനേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് സർവ്വകലാശാലയിൽ നിന്നോ ഉള്ള ബി എഫ് എസ് സി, അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം, സർക്കാർ സ്ഥാപനങ്ങളിൽ നിന്നും അക്വാകൾച്ചർ മേഖലയിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 11 വെള്ളി പകൽ 12 ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ് കണ്ണൂർ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0497 2731081.
പ്രൊജക്ട് കോ- ഓർഡിനേറ്റർ നിയമനം
