റാവുവിന്റെ ആരോപണം അസംബന്ധം: തുഷാര്‍

ആലപ്പുഴ: തനിക്കെതിരേ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തെലങ്കാനയിലെ എം.എല്‍.എമാരെ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണം ഉന്നയിച്ചവര്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

”രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആളുകള്‍ എന്നോടു സംസാരിക്കാറുണ്ട്. ഇവര്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ഏജന്റുമാരാണോയെന്ന് അറിയില്ല. ഞാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നില്‍ക്കുന്ന ചിത്രം പ്രചരിക്കുന്നുണ്ട്. അത് എന്റെ അക്കൗണ്ടിലെ ചിത്രമാണ്”- തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →