കൊച്ചി എം ജി റോഡിലെ അഞ്ച് ഹോട്ടലുകൾ അടച്ചുപൂട്ടാൻ കോർപ്പറേഷന്റെ ഉത്തരവ്

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് എം ജി റോഡിലെ അഞ്ച് ഹോട്ടലുകൾ അടച്ചുപൂട്ടാൻ കൊച്ചി കോർപ്പറേഷന്റെ ഉത്തരവ്. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നടപടി. മെഴുക്കുകലർന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ചാണ് ഉത്തരവ്

ഒരാഴ്ചക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാൻ ഇടപെടൽ നടത്തണം, ഇത്തരം നടപടി ഉണ്ടായാൽ കർശന നടപടി സ്വീകരിക്കണം എന്നും കോടതി നിർദ്ദേശിച്ചു. 2022 നവംബർ 11 ന് റിപ്പോർട്ട്‌ നൽകാനും കൊച്ചി കോർപ്പറേഷന് നിർദേശം നൽകി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →