ഹൈദരാബാദ്: ജാതിവിചേനത്തിനും അധിക്ഷേപത്തിനും വിധേയനായി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് ഭാരത് ജോഡോ യാത്രയില്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെത്തിയപ്പോഴാണു വെമുലയുടെ മാതാവ് രാധിക വെമുലയും അണിചേര്‍ന്നത്. രാഹുലിനൊപ്പം രാധിക ഏതാനും രാധികയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഭാരത് ജോഡോ യാത്രയില്‍ വെമുലയുടെ മാതാവും
