ബ്രിസ്ബെന്‍: കൈവിട്ട ക്യാച്ച് ആഘോഷിച്ചതിന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്ലറിനോടു ക്ഷമ ചോദിച്ചു. ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലാണു സംഭവം.മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ പന്ത് ബട്ട്‌ലര്‍ എക്സ്ട്രാ കവറിലൂടെ ഉയര്‍ത്തിയടിച്ചു. വില്യംസണ്‍ ഡൈവ് ചെയ്ത് പന്ത് കൈയിലാക്കി. ക്യാച്ചെന്ന ധാരണയില്‍ ക്രീസ് വിട്ട ബട്ട്‌ലര്‍ പവലിയനിലേക്ക് മടങ്ങി. തീരുമാനം തേഡ് അമ്പയര്‍ക്ക് വിട്ട ഫീല്‍ഡ് അമ്പയര്‍മാര്‍ താരത്തോടു കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു.പിടിക്കുന്നതിനിടെ പന്ത് വില്യംസണിന്റെ കൈയില്‍ നിന്നു വഴുതി നിലത്ത് വീണിരുന്നു. നീലത്ത് വീണ പന്ത് നെഞ്ചോടു ചേര്‍ത്തുപിടിച്ചാണ് വില്യംസണ്‍ വിക്കറ്റ് ആഘോഷിച്ചത്. തേഡ് അമ്പയറുടെ നോട്ടൗട്ട് വിധിച്ചതോടെ ബട്ട്ലര്‍ തിരിച്ചു ക്രീസിലെത്തി. ബട്ട്‌ലര്‍ മടങ്ങിയെത്തിയപ്പോള്‍ വില്യംസണ്‍ പിഴവിനു മാപ്പ് ചോദിച്ചു.