കെ.ആർ.രാംചന്ദ്രന്റെ ആറാമത് പുസ്തകം “സ്വപ്ന സഞ്ചാരം” പ്രകാശനം ചെയ്തു

കട്ടപ്പന : ഇടുക്കിയിയിലെ മുതിർന്ന എഴുത്തുകാരനും കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ.ആർ രാമചന്ദ്രന്റെ ആറാമത് പുസ്തകം “സ്വപ്ന സഞ്ചാരം” പ്രകാശനം ചെയ്തു .കട്ടപ്പന ​ഗവൺമെന്റ് സെർവന്റ്സ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽവച്ച് നോവലിസ്റ്റ് പുഷ്പമ്മയാണ് പ്രകാശന കർമ്മം നടത്തിയത്. എഴുത്തുകാരൻ കാഞ്ചിയാർരാജൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി അം​ഗം മോബിൻ മോഹൻ പുസ്തകം പരിചയപ്പെടുത്തി.

ദർശന ഫി്ലിം സൊസൈറ്റി പ്രസിഡന്റ് ഇ.ജെ ജോസഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.എസ് ബേബി, പുരോ​ഗമന കലാ സാഹിത്യ സംഘം ഇടുക്കി ജില്ലാ പ്രസിഡന്റ് സു​ഗതൻ കരുവാറ്റ, സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ പ്രസിഡന്റ് കെ.ആർ.ജനാർദനൻ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ബാബു പൗലോസ്, കെ.വി.വിശ്വനാഥൻ, ആർ മുരളീധരൻ,,കെ.ആർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →