തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം നാളെ മന്ത്രി ചിഞ്ചൂറാണി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ഒക്ടോബർ 28ന് രാവിലെ 9-ന് മണപ്പുറം മരോട്ടിക്കൽ കയർ ഫാക്ടറി പരിസരത്ത് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചൂറാണി ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയോടനുബന്ധിച്ച നടത്തുന്ന കന്നുകാലി പ്രദർശന മത്സരം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉരുക്കളുടെ മൂല്യനിർണയം, മൃഗസംരക്ഷണ ക്യാമ്പ്, മികച്ച ക്ഷീര കർഷകരെ ആദരിക്കൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ചടങ്ങിൽ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ ഷാജി മരോട്ടിക്കൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →