ഗ്യാസ് ഏജൻസിക്കെതിരായ അതിക്രമം: കമ്മീഷൻ കേസെടുത്തു

എറണാകുളം വൈപ്പിൻ കുഴിപ്പള്ളിയിൽ ഗ്യാസ് ഏജൻസി നടത്തുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉമാ സുധീറിനെതിരെ തൊഴിലാളി സംഘടന നടത്തിയ അതിക്രമങ്ങളും ജാതീയമായി അധിക്ഷേപവും അസഭ്യം പറഞ്ഞതും സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. വിശദമായ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം (സിറ്റി) ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

Share
അഭിപ്രായം എഴുതാം