ദി കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് ദേശീയ പുരസ്‌കാരം

കോഴിക്കോട്: ദി കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് ഈ വര്‍ഷത്തെ മികച്ച സ്മോള്‍ അര്‍ബന്‍ ബാങ്ക് കാറ്റഗറിക്കുള്ള ദേശീയ പുരസ്‌കാരം.കോവിഡ് സമയത്തെ മികച്ച പ്രവര്‍ത്തനവും ഉയര്‍ന്ന മൂലധന പര്യാപ്തതയുമാണ് ബാങ്കിനെ ഈ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.മുന്‍ കേന്ദ്ര റെയില്‍വേ, വ്യോമയാനമന്ത്രിയും കേന്ദ്ര സഹകരണ നയ കമ്മറ്റിയുടെ ചെയര്‍മാനുമായ സുരേഷ് പ്രഭുവില്‍നിന്ന് ബാങ്ക് ചെയര്‍മാന്‍ ടി.പി. ദാസന്‍, ഡയറക്ടര്‍ സി. അശോകന്‍, ജനറല്‍ മാനേജര്‍ രാഗേഷ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →