ആലപ്പുഴ: സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഹെല്‍പര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള എഴുത്ത് പരീക്ഷ ഒക്ടോബര്‍ 30-ന് രാവിലെ 10.30മുതല്‍ 12.30വരെ നടക്കും. ചേര്‍ത്തല എസ്.എന്‍. കോളേജ്, പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ്, ആലപ്പുഴ എസ്.ഡി. കോളേജ് എന്നിവിടങ്ങളിലാണ് പരീക്ഷ. ഹാള്‍ ടിക്കറ്റുകള്‍ തപാലില്‍ അയച്ചിട്ടുണ്ട്. www.entebhoomi.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഹെല്‍പര്‍ നിയമനം: എഴുത്ത് പരീക്ഷ 30-ന്
