തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജി.എസ്.ടി വകുപ്പ് സംസ്ഥാന തലത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരങ്ങൾ നടത്തുന്നു. കവിത, ചെറുകഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് ക്യാഷ് അവാർഡ് ലഭിക്കും.
രചനകൾ 2022 നവംബർ 30ന് വൈകിട്ട് 5നു മുമ്പ് പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം അയയ്ക്കണം. വിലാസം ലിജി എസ്.ആർ, പ്രൈവറ്റ് സെക്രട്ടറി, സെൻട്രൽ ജി.എസ്.ടി & കസ്റ്റംസ്, ജി.എസ്.ടി ഭവൻ, സ്റ്റാച്യു, തിരുവനന്തപുരം. ഇ മെയിൽ cgsttvmrc2020@gmail.com. ഫോൺ: 9497425111.