മുഷ്താഖ് അലി ട്രോഫി: കേരളം പ്രീ-ക്വാര്‍ട്ടറില്‍

മൊഹാലി: സയ്യദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം പ്രീ-ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ മേഘാലയയെ അഞ്ചു വിക്കറ്റിനു കീഴടക്കിയാണു കേരളം പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മേഘാലയ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍ നേടി. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വൈശാഖ് ചന്ദ്രനും എസ്. മിഥുനുമാണ് മേഘാലയയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ സഹായിച്ചത്. യു. മനുകൃഷ്ണന്‍, ബേസില്‍ തമ്പി, കെ.എം. ആസിഫ്. സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. മേഘാലയ നിരയില്‍ നാലു ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ലാറി സങ്മ(20)യാണ് അവരുടെ ടോപ് സ്‌കോറര്‍.

മറുപടി പറഞ്ഞ കേരളത്തിനു മുഹമ്മദ് അസ്ഹറുദീനും (14), വിഷ്ണു വിനോദും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കം സമ്മാനിച്ചു. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (നാല്) നിരാശപ്പെടുത്തി. 24 പന്തില്‍ 28 റണ്ണുമായി സച്ചിന്‍ ബേബി ടോപ് സ്‌കോററായി. രോഹന്‍ കുന്നുമ്മല്‍ ഏഴു റണ്‍ നേടി പുറത്തായി. അബ്ദുള്‍ ബാസിതും (14 പന്തില്‍ 13) സിജോ മോന്‍ ജോസഫും (നാല്) ചേര്‍ന്നാണ് കേരളത്തെ വിജയതീരത്തെത്തിച്ചത്. 12.2 ഓവറിലായിരുന്നു കേരളത്തിന്റെ ജയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →