വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം

കല്‍പ്പറ്റ: വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവിനെ കടുവ കടിച്ചുകൊന്നു. കഴുത്തിനാണ് കടിയേറ്റത്. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും കടുവ രക്ഷപ്പെട്ടു. ഒക്ടോബര്‍ 22 പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിനോടു ചേര്‍ന്ന തൊഴുത്തില്‍ ചോരയില്‍ കുളിച്ചനിലയിലാണ് പശുവിനെ കണ്ടത്. ചീരാലിലെ പല പ്രദേശങ്ങളിലായി ഇതിനകം കടുവയുടെ ആക്രമണത്തില്‍ എട്ടു പശുക്കള്‍ ചത്തിട്ടുണ്ട്. ഒരുമാസത്തോളമായി ചീരാലില്‍ കടുവയുടെ ആക്രമണം തുടരുകയാണെന്നും കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് വ്യാപക തിരച്ചില്‍ നടത്തിവരികയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. പത്തു സംഘങ്ങളായി തിരിഞ്ഞാണ് തിരിച്ചില്‍. മൂന്നു കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →